'വിജയം വർഗീയത പ്രചരിപ്പിച്ചവർക്കുള്ള മറുപടി'; ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി രാഹുൽ

'പാലക്കാട് എസ്ഡിപിഐയുടെ വോട്ട് കിട്ടി എന്ന് പറയുന്നത് ശരിയല്ല'

dot image

പുതുപ്പള്ളി: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ. കല്ലറയിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. വർഗീയത പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് പാലക്കാട്ടെ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

പാലക്കാട് എസ്ഡിപിഐയുടെ വോട്ട് കിട്ടി എന്ന് പറയുന്നത് ശരിയല്ല. എസ്ഡിപിഐയെ ഏറ്റവുമധികം എതിർക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഘട്ടത്തിലും ബിജെപിക്ക് സമാനമായി വർഗീയത പ്രചരിപ്പിക്കാനാണ് സിപിഐഎം തിരഞ്ഞെടുപ്പിൽ ശ്രമിച്ചത്. ഉമ്മൻചാണ്ടിയുടെ ജനകീയ പ്രവർത്തന ശൈലി പിന്തുടരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് മെഡിക്കൽ കോളേജിനാണ് പ്രഥമ പരിഗണന നൽകുക . ചാണ്ടി ഉമ്മൻ വിജയത്തിനുശേഷം തന്നെ വീഡിയോ കോളിൽ വിളിച്ചിരുന്നു .അദ്ദേഹം യുഎസിൽ നിന്ന് എത്തിയതിനുശേഷം വീണ്ടും പുതുപ്പള്ളിയിൽ എത്തുമെന്നും രാഹുൽ പറഞ്ഞു സിപിഐഎം ഇതേ ശൈലിയുമായാണ് മുന്നോട്ടുപോകുന്നതെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Content Highlights: Rahul Mamkootathil visit Puthuppally

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us