തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് ഡിവൈഎഫ്‌ഐ. സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സൈബര്‍ ടീം നടത്തുന്നത് ക്രിമിനല്‍ രാഷ്ട്രീയം ആണെന്ന് ഡിവൈഎഫ്‌ഐ അപലപിച്ചു. നിസാര്‍ കുമ്പിളയുടെ ഫേസ്ബുക്ക് പോസ്റ്റ് ഞെട്ടിക്കുന്നതാണ്. പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പിന്തുണ കോണ്‍ഗ്രസിനുണ്ടെന്നതിന്റെ തെളിവാണിതെന്നും കോണ്‍ഗ്രസ് കൊലവിളിയില്‍ പ്രതിഷേധിക്കണമെന്നും ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി നല്‍കിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. ഇതില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നാണ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചത്.
'ഒത്തുകിട്ടിയാല്‍ തീര്‍ത്തേക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നിസാര്‍ കുംമ്പിള എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഞെട്ടിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ വിജയാഹ്ലാദത്തിന്റെ മറവിലുള്ള ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ല. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ റോഷിപാലിനെതിരെ നടക്കുന്ന കൊലവിളിയിലും സൈബര്‍ ആക്രമണത്തിലും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുന്നു' കെയുഡബ്ല്യൂജെ അറിയിച്ചു. സെബര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടിരുന്നു.
Content Highlights: DYFI condemns cyber attack against R Roshipal Journalist Reporter TV