'നിങ്ങള്‍ക്ക് കൃഷ്ണകുമാര്‍ മാത്രമേയുള്ളൂ എന്ന് ചോദിച്ചവരുണ്ട്'; പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി

'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോള്‍ നഗരസഭയോട് പെരുമാറുന്നത്'

dot image

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറിനെയും ബിജെപി നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച സംഭവിച്ചു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോള്‍ നഗരസഭയോട് പെരുമാറുന്നത്. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.

'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നൂറ് ശതമാനം പാളിച്ച സംഭവിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ജയസാധ്യത കൂടിയേനെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിക്കാന്‍ പോയപ്പോള്‍ 'നിങ്ങള്‍ക്ക് കൃഷ്ണകുമാര്‍ മാത്രമേയുള്ളൂ? വേറെ ആരുമില്ലേ?' എന്ന ചോദ്യം നേരിട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ തന്നെ കൃഷ്ണകുമാറിന് വോട്ട് ചോദിക്കാന്‍ വിഷമം ഉണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. അഭിപ്രായം പറയാന്‍ മാത്രമല്ലേ അധികാരമുള്ളൂ. തീരുമാനം എടുക്കേണ്ടത് സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളല്ലേ?, പ്രമീള ശശിധരന്‍ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പിന്റെ തുടക്കത്തിലേ തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിവാദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് സി കൃഷ്ണകുമാര്‍ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് അറിയാത്തവരാണ് ആരോപണത്തിന് പിന്നില്‍. മോദി അടങ്ങുന്ന കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ആണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക. അതിനെല്ലാം പാര്‍ട്ടിയില്‍ കൃത്യമായ സംവിധാനം ഉണ്ടെന്നുമാണ് കൃഷ്ണകുമാര്‍ പ്രതികരിച്ചത്.

Content Highlights: prameela sasidharan against C Krishna Kumar Candidature

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us