യു ആർ പ്രദീപിലൂടെ മന്ത്രിസ്ഥാനം തിരികെ കിട്ടുമോ?; കാത്തിരിപ്പിൽ ചേലക്കര

മന്ത്രി സ്ഥാനത്തേക്ക് യു ആർ പ്രദീപ് കടന്നുവരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

dot image

തൃശ്ശൂർ: ചേലക്കര സിപിഐഎം കോട്ട തന്നെയാണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ച് പറയുകയാണ് ഇടതുപക്ഷം. തുടർച്ചയായി ഏഴാംതവണയും മണ്ഡലം നിലനിർത്തുമ്പോൾ ചേലക്കര പ്രതീക്ഷയിലാണ്, മന്ത്രിസ്ഥാനം തിരികെ കിട്ടുമോ എന്ന പ്രതീക്ഷയിൽ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയ്ക്കടുത്തുള്ള ആലത്തൂർ മണ്ഡലം രാധാകൃഷ്ണനെ ഏൽപ്പിക്കാൻ പാർട്ടി തീരുമാനിച്ചതോടെയാണ് കെ രാധാകൃഷ്ണൻ മന്ത്രിപദം വിട്ടത്. പകരമായി അതേ മന്ത്രി സ്ഥാനത്തേക്ക് യു ആർ പ്രദീപ് കടന്നുവരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി അനിവാര്യമാണെന്ന കണക്കുകൂട്ടൽ പലർക്കുമുണ്ട്.

അങ്ങനെയെങ്കിൽ മന്ത്രിസ്ഥാനത്തേക്ക് ചേലക്കരയുടെ യു ആർ പ്രദീപിനെ പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്. രാധാകൃഷ്ണനെ ബോധപൂർവം ഒഴിവാക്കിയെന്നും പട്ടികജാതിവിഭാഗത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതാക്കിയെന്നുമുള്ള വിമർശനം പ്രചാരണായുധമായത് എൽഡിഎഫിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാവണം വരുന്ന പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതും. ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ട്‌ ബാങ്കായ പട്ടികജാതിവിഭാഗത്തിലേക്ക് ബിജെപിയുടെയും മറ്റും കടന്നുകയറ്റത്തിന്റെ സൂചനകളും ചേലക്കരയിൽ കാണാം. എന്തായാലും യു ആർ പ്രദീപിലൂടെ ചേലക്കരയ്ക്ക് മന്ത്രിസ്ഥാനം തിരികെ കിട്ടുമോ എന്നാണ് ഇനി അറിയേണ്ടത്.

Content Highlights: Will Chelakkara get the ministry back through UR Pradeep?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us