ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗവർണർക്ക് കത്ത്

അഭിഭാഷകനായ ബൈജു നോയലാണ് പരാതി നൽകിയിരിക്കുന്നത്

dot image

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി. അഭിഭാഷകനായ ബൈജു നോയലാണ് പരാതി നൽകിയിരിക്കുന്നത്. സജി ചെറിയാനെതിരായ കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബൈജു നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

മന്ത്രി സജി ചെറിയാൻ
സജി ചെറിയാൻ

ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിലയിരുത്തിരുന്നു. തുടരന്വേഷണത്തിന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ സജി ചെറിയാൻ രാജിവെയ്ക്കേണ്ടതില്ല എന്നായിരുന്നു സിപിഐഎം നിലപാട്. പരാമർശത്തിൽ ധാർമികത മുൻനിർത്തി സജി ചെറിയാൻ ഒരിക്കൽ രാജിവെച്ചതാണ്. ഒരു വിഷയത്തിൽ ഒരു തവണ രാജി എന്നതാണ് പാർട്ടി നിലപാടെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബൈജു നോയൽ ഗവർണറെ സമീപിച്ചത്.

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചതാണ് സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ പ്രസംഗം. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചാണെന്ന് ഹൈക്കോടതി നേരത്തേ ചോദിച്ചിരുന്നു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.

Content Highlights: Complaint to the Governor demanding that Minister Saji Cherian, who made unconstitutional remarks, should be removed from the State Council of Ministers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us