കൽപ്പറ്റ: ബിജെപി മുന്‍ ജില്ലാ പ്രസിഡഡന്റ് കെ പി മധു ബിജെപിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിൻ്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് കെ പി മധു പറഞ്ഞു. ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും മധു ആരോപിച്ചു. സുരേന്ദ്രൻ പക്ഷവും കൃഷ്ണദാസ് പക്ഷവും ആണ് പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന ഗുരുതര ആരോപണവും മുൻ ജില്ലാ പ്രസിഡന്റ് ഉന്നയിച്ചു.
പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ മധു ഇനി കോൺഗ്രസിൽ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. സെലിബ്രിറ്റി സ്ഥാനാർത്ഥിയെ നിർത്തിയത് കൊണ്ടാണ് തൃശ്ശൂരിൽ ബിജെപി ജയിച്ചത്. എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു കുറ്റപ്പെടുത്തി. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമും ഉണ്ടാക്കാനായില്ലെന്നും മധു വിമർശിച്ചു.
Content Highlights: Former district president of Wayanad BJP left the party