ആര്‍ റോഷിപാലിനെതിരായ സൈബർ ആക്രമണം; റിപ്പോർട്ടർ ടിവിയുടെ പരാതിയിൽ അന്വേഷണമാരംഭിച്ച് പൊലീസ്

എസ് പി ഹരിശങ്കറിനാണ് അന്വേഷണ ചുമതല

dot image

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടൻ്റ് ആർ റോഷിപാലിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണമാരംഭിച്ച് കേരള പൊലീസിൻ്റെ സൈബർ ഓപ്പറേഷൻ വിഭാഗം. എസ് പി ഹരിശങ്കറിനാണ് അന്വേഷണ ചുമതല. റിപ്പോർട്ടർ ടിവി ഡിജിപിക്ക് നൽകിയ പരാതി സൈബർ വിഭാഗത്തിന് കൈമാറുകയായിരുന്നു.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർ റോഷിപാലിനെതിരെ ഭീഷണി മുഴക്കിയത്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ് വധഭീഷണിയും ആക്രമണ ആഹ്വാനവുമെന്നും ഭീഷണി ഉയര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിന്റെ ഭാഗമായി നല്‍കിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. ഇതില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നാണ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സൈബര്‍ ടീം നടത്തുന്നത് ക്രിമിനല്‍ രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐയും അപലപിച്ചിരുന്നു.

content highlight- Threat against R Roshipal; Police have started an investigation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us