ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്; ശബരിമലയില്‍ സൗജന്യ ഇൻ്റർനെറ്റ് സേവനവുമായി ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും

ഇതിനായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ ഒരുക്കിക്കഴിഞ്ഞു

dot image

സന്നിധാനം: ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കിതാ ഒരു സന്തോഷ വാർത്ത. ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും ചേർന്ന് സൗജന്യമായി ഇൻ്റർനെറ്റ് നൽകും. ഇതിനായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ ഒരുക്കിക്കഴിഞ്ഞു. ഏത് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ഉപയോഗിക്കാവുന്നതാണ്. ആദ്യത്തെ അരമണിക്കൂർ ഒരു സിമ്മിൽ സൗജന്യമായി 4 ജി ഇൻ്റർനെറ്റ് ലഭിക്കും.

എങ്ങനെ കിട്ടും
ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ ബിഎസ്എൻഎൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് ഫോൺ നമ്പർ കൊടുക്കുമ്പോൾ ഒടിപി ലഭിക്കും. അത് കൊടുത്തശേഷം ഡാറ്റ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

ഇനി നിങ്ങൾക്ക് അരമണിക്കൂറിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ പേയ്മെന്റ് നൽകിയും സേവനം ആസ്വദിക്കാം.

23 വൈഫൈ സ്പോട്ടുകൾ

ശബരിമലയിൽ ശരംകുത്തി ക്യു കോംപ്ലക്സ്, നടപ്പന്തൽ തുടക്കം, എസ് ബി ഐ എ ടി എം (2 യൂണിറ്റുകൾ ), തിരുമുറ്റം (2 യൂണിറ്റുകൾ), ഓഡിറ്റോറിയം, അന്നദാനമണ്ഡപം, അപ്പം അരവണ വിതരണ കൗണ്ടർ (2 യൂണിറ്റുകൾ), മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടർ, മാളികപ്പുറം തിടപ്പിള്ളി, ദേവസ്വം ഗാർഡ് റൂം, മരാമത്ത് ബിൽഡിംഗ്, ശബരിമല ബി എസ് എൻ എൽ എക്സ്ചേഞ്ച്, ജ്യോതിനഗറിലെ ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്റർ, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിൽ വൈഫൈ സ്പോട്ടുകൾ ലഭിക്കും. പമ്പയിൽ 12 ഇടങ്ങളിലും നിലയ്ക്കൽ ഭാഗത്ത് വിവിധയിടങ്ങളിലായി 13 വീതവും വൈഫൈ യൂണിറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Content Highlights: BSNL and Devaswom Board with free internet service at sabarimala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us