പതിനെട്ടാം പടിയില്‍ നിന്നുള്ള വിവാദ ചിത്രം; പൊലീസുകാര്‍ക്ക് ഇനി 'നല്ലനടപ്പ്', കണ്ണൂരിൽ തീവ്രപരിശീലനം

എത്ര ദിവസത്തേക്കാകും തീവ്രപരിശീലനം എന്ന് വ്യക്തമല്ല

dot image

ശബരിമല: ശബരിമല പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്ത പൊലീസുകാരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയയ്ക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എത്ര ദിവസത്തേക്കാകും തീവ്രപരിശീലനം എന്ന് വ്യക്തമല്ല. കണ്ണൂരിലേയ്ക്കാണ് ഇവരെ തീവ്രപരിശീലനത്തിന് അയയ്ക്കാനാണ് തീരുമാനം.

ശബരിമലയില്‍ ജോലിയില്‍ നിന്നും ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാനാവാത്ത വിധത്തിലുള്ള തീവ്ര പരിശീലനമായിരിക്കും നല്‍കുക. എസ്എപി ക്യാംപിലെ പൊലീസുകാരാണ് ഫോട്ടോ എടുത്തത്. തിങ്കളാഴ്ച്ചയാണ് നടപടിക്കാസ്പദമായ ഫോട്ടോയെടുത്തത്.

പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം തേടി.

എഡിജിപി സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കെ ഇ ബൈജുവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എഡിജിപി വ്യാഴാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്നത് ആചാര ലംഘനം ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസുകാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

Content Highlights: Controversy Image of police in sabarimala Intensive training for good behavior

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us