ക്ഷേമ പെൻഷനിലും തട്ടിപ്പ്; സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതിൽ സർക്കാർ ജീവനക്കാരും

സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ

dot image

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷനിലും തട്ടിപ്പ്. പെൻഷൻ കൈപ്പറ്റുന്നതിൽ സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌.

ധനവകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ കോളേജ്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരും ഉൾപ്പെടുന്നു. രണ്ട്‌ അസിസ്‌റ്റന്റ് പ്രഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ്‌ ജോലി ചെയ്യുന്നത്‌. മറ്റൊരാൾ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളേജിലാണ്. ആരോഗ്യ വകുപ്പിൽ 373 പേരാണ് അനർഹമായി ക്ഷേമ പെൻഷൻ വാങ്ങുന്നത്‌.

ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നു പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ്‌ നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചിട്ടുണ്ട്.

Content Highlights: Fraud in welfare pension

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us