കൊച്ചി: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി. മൊഴി നൽകിയതിനെ തുടർന്ന് പലർക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നാണ് ഹൈക്കോടതിയിൽ ഡബ്ല്യൂസിസി അറിയിച്ചത്. ഇതെ തുടർന്ന് എസ്‌ഐടി നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിർദ്ദേശം നൽകി. ഭീഷണി സന്ദേശം ലഭിച്ചവര്‍ക്ക് നോഡല്‍ ഓഫീസറെ പരാതി അറിയിക്കാം. നോഡല്‍ ഓഫീസറുടെ വിവരങ്ങള്‍ എസ്‌ഐടി പരസ്യപ്പെടുത്തണെന്നും കോടതി അറിയിച്ചു.
ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിർദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു. 2019 ഡിസംബർ 31ന് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്.
content highlight- In the WCC High Court, those who testified in the Hema Committee are facing threats