'ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അഭ്യാസം കാണിച്ച് ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്'; മുന്നറിയിപ്പുമായി എംവിഡി

എംവി ആക്ട് സെക്ഷൻ 189 പ്രകാരം പൊതുസ്ഥലങ്ങളിൽ റേസ് അല്ലെങ്കിൽ അമിത വേഗതയിൽ അപകടകരമായി വാഹനമോടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷൻഡ് ചെയ്യും

dot image

തിരുവനന്തപുരം: നിരത്തുകളിൽ വാഹനവുമായി അഭ്യാസ പ്രകടനങ്ങൾ നടത്തി ജീവിതം നശിപ്പിക്കുന്നവർ നിരവധിയാണ്. അത്തരക്കാർക്ക് മുന്നറിയിപ്പ് നൽകുകയാണ് മോട്ടോർവാഹന വകുപ്പ്. എംവി ആക്ട് സെക്ഷൻ 189 പ്രകാരം പൊതുസ്ഥലങ്ങളിൽ റേസ് അല്ലെങ്കിൽ അമിത വേഗതയിൽ അപകടകരമായി വാഹനമോടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും ആദ്യ കുറ്റത്തിന് 5000 രൂപയും അല്ലെങ്കിൽ 6 മാസത്തെ തടവും അതുമല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷ വിധിക്കാവുന്നതാണെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇത്തരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തി ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്…….
നന്നായി ഡ്രൈവ് ചെയ്യുന്നതിനു പകരം നിരത്തുകളിൽ വാഹനവുമായി അഭ്യാസ പ്രകടനങ്ങൾ നടത്തി ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഔട്ടാകുന്നത് എന്തൊരു കഷ്ടമാണ്! ഒരുപക്ഷേ ഇതിന് ഇരയാകുന്നവരെക്കാളും പതിന്മടങ്ങു ദുഃഖം അനുഭവിക്കുന്നത് അവർക്ക് പ്രിയപ്പെട്ടവരാകാം.

MV ആക്ട് സെക്ഷൻ 189 പ്രകാരം പൊതു സ്ഥലങ്ങളിൽ റേസ് അല്ലെങ്കിൽ അമിത വേഗതയിൽ അപകടകാരമായി വാഹനമോടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷനും ആദ്യ കുറ്റത്തിന് 5000 രൂപയും അല്ലെങ്കിൽ 6 മാസത്തെ തടവും അതുമല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷാ വിധിക്കാവുന്നതാണ്. ഇതേകുറ്റം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ 10,000 രൂപാ പിഴയും ഒരു വർഷം വരെ തടവും അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. ഇത്തരം കേസുകൾക്ക് മോട്ടോർ വെഹിക്കിൾ ആക്ട് 1989 സെക്ഷൻ 184, 189 പ്രകാരമാണ് കേസെടുക്കുന്നത്.

Content Highlights: mvd alert on accidents

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us