നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ഹർജി; സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ

പ്രത്യേക അന്വേഷണ സംഘം പി പി ദിവ്യയേയും കളക്ടറേയും സംരക്ഷിക്കാൻ ശ്രമിച്ചു

dot image

കൊച്ചി: ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത ചതിയാണ് പിണറായി വിജയനും സിപിഐഎമ്മും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്ന് ബി ജെപി സംസ്ഥാന പ്രസിഡൻ്റ കെ സുരേന്ദ്രൻ. നവീൻ ബാബുവിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. പ്രത്യേക അന്വേഷണ സംഘം പി പി ദിവ്യയേയും കളക്ടറേയും പൂർണമായി സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും, എല്ലാ തെളിവും നശിപ്പിക്കുകയാണ് അന്വേഷണ സംഘംത്തിൻ്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ആദ്യ ഘട്ടം മുതൽ തന്നെ പിണറായി വിജയനും, എം വി ​ഗോവിന്ദനും കണ്ണുരിലെ പാർട്ടി സഖാകളും കൊലയാളികൾക്ക് ഒപ്പം തന്നെയായിരുന്നു. കേരളത്തിൻ്റെ പൊതു സമൂഹത്തിൻ്റെ മുൻപിൽ തങ്ങൾ കുടുംബത്തിനൊപ്പമാണെന്ന് വരുത്തി തീർക്കാനുള്ള നാടകമാണ് ഇവർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യയ്ക്കും അവരെ അനുകൂലിക്കുന്നവർക്കും ഒപ്പമായിരുന്നു സിപിഐഎം. കുടുംബത്തോടൊപ്പം എന്ന പ്രതീതി സൃഷ്ടിച്ചെടുക്കുകയായിരുന്നു ഇവർ. അത് നവീൻ ബാബുവിൻ്റെ കുടുംബത്തിന് മനസ്സിലായിയെന്നും അതുകൊണ്ടാണ് അവർ കോടതിയിൽ പോയതെന്നും അദ്ദേഹം കൂട്ടിചേർത്തു.

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോട് പത്ത് ദിവസത്തിനകം കേസ് ഡയറി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ വാദം കേൾക്കുന്നതിനായി കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.

നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് സംശയിക്കുന്നതായി നവീൻ്റെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു. നവീൻ ബാബുവിന്റെ മരണശേഷം അന്വേഷണത്തിൽ സംഭവിച്ച വീഴ്ചകൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും പൊലീസ് നടപടിക്രമങ്ങളിൽ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താൻ ഉൾപ്പെടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടുംബം എത്തുന്നതിന് മുൻപ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെന്നും ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെന്നുമാണ് കുടുംബം ഹർജിയിൽ പറഞ്ഞിരുന്നു.

content highlight-Naveen Babu's death; What Pinarayi Vijayan and CPIM have done is a fraud that is unheard of in history: K Surendran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us