അഭിമാന നിറവില്‍ ഗോകുലം പബ്ലിക് സ്‌കൂള്‍; 5000 സ്‌കൂളുകളെ പിന്തള്ളി രാജ്യാന്തര പുരസ്‌കാരം

മികച്ച സ്‌കൂളിനും മികച്ച പ്രിന്‍സിപ്പാളിനുള്ള അവാര്‍ഡുമാണ് ശ്രീ ഗോകുലം സ്‌കൂളിനെ തേടിയെത്തിയത്

dot image

കോഴിക്കോട്: വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ സ്വകാര്യ സ്‌കൂളുകള്‍ നല്‍കുന്ന അമൂല്യമായ സംഭാവനകള്‍ക്കും മികവിനും ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ഇന്ത്യ( എഫ്എപി- കേരള ചാപ്റ്റര്‍ ) നല്‍കുന്ന അവാര്‍ഡുകള്‍ ശ്രീ ഗോകുലം പബ്ലിക് സ്‌കൂളിന്.

അക്കാദമിക് എക്‌സലന്‍സ് വിഭാഗത്തില്‍ 5000 സ്‌കൂളുകളെ പിന്തള്ളിക്കൊണ്ട് ഏറ്റവും മികച്ച സ്‌കൂളിനുള്ള പുരസ്‌കാരവും ഇന്നവേറ്റീവ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഏറ്റവും മികച്ച പ്രിന്‍സിപ്പാളിനുള്ള അവാര്‍ഡുമാണ് പഴുവില്‍ ശ്രീ ഗോകുലം പബ്ലിക് സ്‌കൂളിനെ തേടിയെത്തിയത്.

ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ എംഡി, ലോക്‌നാഥ് ബഹ്‌റ ഐപിഎസ്, ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം സ്‌കൂള്‍ കറസ്‌പോണ്ടന്റ് ധനജ സലീഷ്, അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ ശ്രീജ ബോസ് എന്നിവരും, മികച്ച പ്രിന്‍സിപ്പാളിനുള്ള പുരസ്‌കാരം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഭിലാഷ് കെ ആറും ഏറ്റുവാങ്ങി.

Content Highlight: Sree Gokulam School was awarded the best school and best principal awards

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us