വളപട്ടണം കവര്‍ച്ച; മോഷണം നടന്നതിന്റെ തലേ ദിവസവും മോഷ്ടാക്കള്‍ ഇതേ വീട്ടിലെത്തി, നിർണായക വിവരങ്ങള്‍

ഗേറ്റിന് പുറത്ത് നിന്നും മോഷ്ടാക്കള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ ആളില്ലാത്തത് കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും അന്വേഷണസംഘം പറയുന്നു

dot image

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കവര്‍ന്നതിന് തലേ ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയിരുന്നതായി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഗേറ്റിന് പുറത്ത് നിന്നും മോഷ്ടാക്കള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ ആളില്ലാത്തത് കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും അന്വേഷണസംഘം പറയുന്നു. വീട്ടിനകത്ത് നിന്നും ലഭിച്ച ഉളിയും കൈവിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമാണ്. കേസ് അന്വേഷണം മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

അരി വ്യാപാരിയായ വളപട്ടണം മന്ന അഷ്‌റഫിന്റെ വീട്ടില്‍ നിന്നായിരുന്നു ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് മോഷണം നടന്നതെന്നാണ് സംശയം. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്.

Content Highlights: Valapattanam Theft Thieves Reached the same house the day before the robbery Police

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us