ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്ന് കിലോ സ്വർണം തട്ടി; ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുന്‍ അറസ്റ്റിൽ

പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണ്

dot image

മലപ്പുറം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ സ്വര്‍ണം തട്ടിയ കേസില്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്ന് കിലോ സ്വര്‍ണം തട്ടിയ കേസിലാണ് അര്‍ജുന്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണ്.

2018 സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അർജുനും പരിക്കേറ്റിരുന്നു. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് അർജുനായിരുന്നു.

അർജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, പുതിയ കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലാത്തതുകൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പറഞ്ഞു.

Content Highlights- Bhalabhaskar driver arjun arrested for gold smuggling case

dot image
To advertise here,contact us
dot image