പത്തനംതിട്ട: പതിനേഴുകാരിയായ പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നിർണായക വിവരം പൊലീസിന്. പെൺകുട്ടി എഴുതിയ കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തി. കുറിപ്പിൽ അച്ഛനും അമ്മയും ക്ഷമിക്കണം എന്നാണ് എഴുതിയിരിക്കുന്നത്. അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും കത്തിൽ എഴുതിയിട്ടുണ്ട്. തീയതി രേഖപ്പെടുത്താത്ത കത്താണ് ലഭിച്ചത്.
ഇതിൽ നിന്നും പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന അനുമാനത്തിലാണ് പൊലീസ്. പനി ബാധിച്ചാണ് പെൺകുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പോസ്റ്റ് മോർട്ടത്തിൽ കുട്ടി ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നു. കേസിൽ പോക്സോ കേസ് എടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയായ 17-കാരനെ പൊലീസ് ചോദ്യംചെയ്തു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. സഹപാഠിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിക്കും.
Content Highlights: death of plus two student in pathanamthitta updates