ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

dot image

കൊച്ചി: ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോയെന്നും 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിബന്ധന ഏത് ആചാരത്തിൻറെ ഭാഗമാണെന്നും കോടതി ചോദിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും കോടതി ആവർത്തിച്ചു.

ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവി വർഗ്ഗമാണ് ആനകൾ. ഈ രീതിയിൽ മുന്നോട്ട് പോയാൽ അഞ്ച് വർഷത്തിനുള്ളിൽ ആനകൾ ഇല്ലാതാകും. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വം കൂടി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ആനപ്രേമികളെ പരിഹസിച്ച ഹൈക്കോടതി ചങ്ങലയിൽ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും ചോദിച്ചു. ആന എഴുന്നള്ളത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തിരുത്തില്ലെന്ന കടുത്ത നിലപാടിലാണ് ഹൈക്കോടതി. മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചേ മതിയാകൂവെന്നും ഹൈക്കോടതി നിർദേശിച്ചു.

മതിയായ സ്ഥലമുണ്ടെങ്കിലേ എല്ലാ ആനകളെയും എഴുന്നള്ളിക്കാനാവൂ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ 22 മീറ്ററിനുള്ളിൽ എത്ര ആനകളെ അണിനിരത്താനാകുമെന്നും കോടതി ചോദിച്ചു. അപകടം സംഭവിക്കാതിരിക്കുന്നതിന് ദൈവത്തിന് നന്ദി പറയണം. നിശ്ചിത അകല പരിധി ഗൈഡ് ലൈൻ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി നോക്കിയാണ്. മൂന്നുമീറ്റർ അകലം ആനകൾ തമ്മിൽ വേണമെന്നാണ് വ്യവസ്ഥ. ഇത് മാറ്റേണ്ട പ്രത്യേക സാഹചര്യം എന്തെന്നും കോടതി ചോദിച്ചു.

ദൂരപരിധി പാലിച്ചാൽ ഒമ്പത് ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് പൂർണ്ണത്രയീശ ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ ഒമ്പത് ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്നായിരുന്നു കോട‌തിയുടെ ചോദ്യം. 15 ആനകളെ എഴുന്നളളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്‍റെ ഭാഗമെന്ന് കോടതി ചോദിച്ചു.

Content Highlights: high court on elephant protection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us