കരുനാഗപ്പള്ളി: കുലശേഖരപുരത്ത് പൂട്ടിയിടപ്പെട്ട സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പുറത്ത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിനെത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ പൂട്ടിയിട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഇടയ്ക്ക് പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയും നടന്നു.
പുറത്തേക്ക് വന്ന സംസ്ഥാന സമിതി അംഗം കെ രാജഗോപാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറക്ക് നേരെയും കയ്യോങ്ങി. നിലവില്‍ ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്കെതിരെ വനിതാ പ്രവര്‍ത്തകരടക്കം ഒരു വിഭാഗം വലിയ രോഷപ്രകടനമാണ് നട
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള പത്ത് ലോക്കല്‍ കമ്മിറ്റികളില്‍ ഏഴിടത്തും സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മുടങ്ങിയ ലോക്കല്‍ സമ്മേളനങ്ങള്‍ ബുധനാഴ്ച മുതലാണ് വീണ്ടും ചേര്‍ന്നു തുടങ്ങിയത്.