കൊച്ചി: ആനകളെ എഴുന്നള്ളിക്കുന്നതിനായി ഹൈക്കോടതി ഏർപ്പെടുത്തിയ മാർഗനിർദേശങ്ങൾ അപ്രായോഗികമെന്ന് ആനപ്രേമികളും ആന ഉടമകളും. കേരളത്തിലെ പ്രധാന പൂരങ്ങളെയും ഉത്സവങ്ങളെയും എല്ലാം ബാധിക്കുന്ന മാർഗരേഖ ഹൈക്കോടതി പുനഃപരിശോധിക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം. റിപ്പോർട്ടർ ലൈവത്തോണിൽ ആയിരുന്നു ഇവരുടെ ആവശ്യം. ആന എഴുന്നളളിപ്പിൽ ഹൈക്കോടതി ഇന്നലെ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരുന്നു. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം മതാചാരമാകില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം . ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ആനകള്‍ തമ്മിൽ മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്നുമെന്നും കോടതിയുടെ നിർദേശിച്ചിരുന്നു.
ഈ തീരുമാനം മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാകുക തൃശൂർ പൂരമാണ്. കുടമാറ്റവും, ഇലഞ്ഞിത്തറമേളവും പകൽ എഴുന്നള്ളിപ്പുമെല്ലാം ഈ മാർഗനിർദേശം പാലിച്ച് നടത്താൻ കഴിയില്ലെന്ന ആശങ്കയും ഉയർ. ലോകത്തിന് മുന്നിൽ തൃശ്ശൂരിനെയും കേരളത്തെയും അടയാളപ്പെടുത്തുന്ന പൂരം തന്നെ ഇല്ലാതാകുന്ന നടപടിയാണ് ഇതെന്ന് തൃശ്ശൂരിലെ പൂരപ്രേമികൾ പറഞ്ഞു. സുരക്ഷ പ്രധാനമാണെന്നും എന്നാൽ അതിനായി വയറിയൊരു സംസ്കാരത്തെ ഇല്ലാതാകാൻ സാധിക്കില്ലെന്നും ഇവർ പറഞ്ഞു.
നാളെ തുടങ്ങാനിരിക്കുന്ന തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെയും ഈ തീരുമാനം ബാധിക്കും. 15 ആനകൾ ഒരേസമയം എഴുന്നള്ളിപ്പിന് അണിനിരക്കുന്ന ഉത്സവമാണ് തൃപ്പൂണിത്തുറയിലേത്. കോടതി മാർഗരേഖ അനുസരിച്ച് ഉത്സവം നടത്താൻ സാധിക്കുകയേയില്ല. കോടതിയിൽ നിൽക്കുന്ന കേസായതിനാൽ ഇപ്പോൾ അധികം പ്രതികരിക്കാനില്ലെന്നാണ് ദേവസ്വങ്ങൾ പറയുന്നത്.
ആന എഴുന്നളളിപ്പിൽ ഹൈക്കോടതി ഇന്നലെയാണ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. അനിവാര്യമായ മതാചാരമല്ലെന്നും ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം മതാചാരമാകില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.
Content Highlights: reporter livathon on highcourt elephant exhibition issue