'ഹൈക്കോടതിയെ വെല്ലുവിളിച്ച് ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു; തിരുത്താൻ തയ്യാറാകണം': അനുശ്രീ കെ

ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും അനുശ്രീ ആരോപിച്ചു

dot image

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ കെ. ഗവര്‍ണര്‍ രാഷ്ട്രീയ താത്പര്യത്തോടെ വിസിമാരെ നിയമിച്ചുവെന്ന് അനുശ്രീ ആരോപിച്ചു. ഹൈക്കോടതിയെ വെല്ലുവിളിച്ചാണ് ഗവര്‍ണറുടെ നീക്കം. സര്‍വകലാശാലയുടെ താത്പര്യം പോലും പരിഗണിച്ചില്ല. ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും അനുശ്രീ ആരോപിച്ചു. മാന്യതയും മര്യാദയും പാലിക്കാതെയാണ് ഗവര്‍ണറുടെ ഇടപെടല്‍. തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാകണം. ഹൈക്കോടതിയേയും, സര്‍ക്കാരിനേയും വിദ്യാര്‍ത്ഥികളേയും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഉന്നത വിദ്യാഭ്യാസ മേഖലയെ താറടിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി കോടതികളെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്നും അനുശ്രീ ആഞ്ഞടിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്എഫ്‌ഐ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ഇതിന് യുഡിഎഫിന്റെയും കെഎസ്‌യു, എംഎസ്എഫ് അടക്കമുള്ള സംഘടനകളുടെ പിന്തുണ ഗവര്‍ണര്‍ക്കുണ്ടെന്നും എസ്എഫ്ഐ പറഞ്ഞിരുന്നു.

ഡോ കെ ശിവപ്രസാദിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഗവര്‍ണര്‍ നല്‍കിയതാണ് വിവാദമായിരിക്കുന്നത്. സര്‍ക്കാരുമായി കൂടിയാലോചിക്കാതെയായിരുന്നു ഗവര്‍ണറുടെ തീരുമാനം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഗവര്‍ണര്‍ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തേണ്ട ഇടപ്പെടലുകളെ സംബന്ധിച്ച ഗവര്‍ണര്‍ എടുക്കുന്ന എല്ലാ സമീപനങ്ങളും വ്യവസ്ഥാപിതമായ കാര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ കയറി ഭരിക്കുന്നതിനെ മുസ്‌ലിം ലീഗ് പിന്തുണക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. ഗവര്‍ണറുടെ ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു.

Content Highlights- sfi state president anusree against governor on vc appointment controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us