ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിന്ധു ജോസിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് യുഡിഎഫ് കൂടുതല്‍ വോട്ട് നേടിയതിനെ തുടര്‍ന്നാണ് ഭരണമാറ്റം. കോണ്‍ഗ്രസിന്റെ ജോസ്മി ജോര്‍ജാണ് പുതിയ പ്രസിഡന്റ്. യുഡിഎഫ് എട്ടും എല്‍ഡിഎഫ് ഏഴും വോട്ടുകള്‍ നേടി.
2020ല്‍ യുഡിഎഫ് മുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് സിന്ധു വിജയിച്ചത്. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് എന്നിങ്ങനെയായിരുന്നു അംഗങ്ങള്‍. യുഡിഎഫിലെ ധാരണ അനുസരിച്ച് കേരള കോണ്‍ഗ്രസ് പ്രതിനിധിയായ സിന്ധു പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു.
ഒരു വര്‍ഷത്തിന് ശേഷം ധാരണ മറികടന്ന് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള സിന്ധുവിന്റെ നീക്കത്തെ യുഡിഎഫ് എതിര്‍ത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫിനോടൊപ്പം ചേരുകയായിരുന്നു. തുടര്‍ന്ന് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. 2022 മാര്‍ച്ച് 24ന് നടന്ന ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും പ്രസിഡന്റ് സിന്ധു ജോസും എല്‍ഡിഎഫ് അംഗങ്ങളും വിട്ടുനില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് കൂറുമാറ്റത്തിനെതിരെ യുഡിഎഫിന് വേണ്ടി അന്ന് വൈസ് പ്രസിഡന്റായിരുന്ന ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധിയുണ്ടായത്. അതിനെ തുടര്‍ന്ന് യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.
Content Highlights: UDF retakes Vathikudi; Josmi will now lead