രാഹുല്‍ എത്തിയത് വോട്ടഭ്യര്‍ത്ഥിച്ച്, ഞങ്ങള്‍ പിന്തുണച്ചു: വെല്‍ഫെയര്‍ പാര്‍ട്ടി

സിപിഐഎം തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് രാഹുലിന് പിന്തുണ നല്‍കിയതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി

dot image

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വോട്ട് തേടിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വോട്ടഭ്യര്‍ത്ഥിച്ചാണ് രാഹുല്‍ വെല്‍ഫെയര്‍പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മറ്റു ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സിപിഐഎം തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് രാഹുലിന് പിന്തുണ നല്‍കിയതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി.

മതേതര വോട്ടുകള്‍ സിപിഐഎമ്മിന് സമാഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. സിപിഐഎമ്മിന് ജയസാധ്യതയുള്ളിടത്ത് അവരെ പിന്തുണക്കുമായിരുന്നു. പരാജയം മറയ്ക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ സിപിഐഎം വര്‍ഗീയമായി മുദ്രകുത്തുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

2015 ല്‍ പാലക്കാട് മുനിസിപ്പിലാറ്റിയിലും നിരവധി പഞ്ചായത്തുകളിലും സിപിഐഎമ്മുമായി ധാരണയുണ്ടായിരുന്നു. എന്നിട്ടും ബിജെപിക്ക് വളംവെക്കുന്ന തരത്തില്‍ സിപിഐഎം നടത്തുന്ന പ്രചാരണം ദൗര്‍ഭാഗ്യകരമാണ്. സിപിഐഎം വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറ്റം പറയുകയാണ്. വാളയാറിനപ്പുറം വെല്‍ഫെയര്‍ പാര്‍ട്ടിയും സിപിഐമ്മും ഒരേ സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: welfare Party Support Rahul Mamkootathil In Palakkad Bypoll

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us