കുലശേഖരപുരത്തെ കയ്യാങ്കളി; പാർട്ടി പരിശോധിച്ച് നടപടി സ്വീകരിക്കുo: സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി

സമയബന്ധിതമായി സമ്മേളനങ്ങൾ പൂർത്തീകരിക്കുമെന്നും ഉണ്ടായ സംഭവങ്ങൾ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

dot image

കൊല്ലം: കുലശേഖരപുരത്തെ കയ്യാങ്കളിയിൽ പാർട്ടി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ. പുറത്ത് നിന്ന് എത്തിയവരാണ് പ്രശ്നം ഉണ്ടാക്കിയത്. സമയബന്ധിതമായി സമ്മേളനങ്ങൾ പൂർത്തീകരിക്കുമെന്നും ഉണ്ടായ സംഭവങ്ങൾ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ വാക്കേറ്റവും സംഘർഷവുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി പോസ്റ്റർ പ്രതിഷേധവും നടന്നിരുന്നു. ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദിനെയും കെ രാജഗോപാലിനെയും പൂട്ടിയിട്ടിരുന്നു.

സമ്മേളനത്തിൽ പാനൽ അവതരിപ്പിച്ചതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാനൽ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു എതിർത്തവരുടെ നിലപാട്. മറ്റുചിലരെകൂടി ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് പൂർണ്ണമായും അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ഉയർന്നത്.

ഏറ്റവും ഒടുവിൽ ഒരുവിഭാഗം പ്രവർത്തകർ സിപിഐഎം കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനവും നടത്തി. 'സേവ് സിപിഐഎം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധ പ്രകടനം നടന്നത്. ഏരിയാ കമ്മിറ്റി ഓഫീസിനുമുന്നിൽ വലിയ പൊലീസ് സന്നാഹം ഒരുക്കിയിയിരുന്നു. പ്രതിഷേധം സംഘടിപ്പിച്ചവരിൽ കൂടുതലും വനിതകളായിരിന്നു.

വിഷയത്തിൽ വളരെ വൈകാരികമായാണ് പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകർ പ്രതികരിച്ചത്. പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് പ്രതിഷേധമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പാവങ്ങളുടെ പ്രസ്ഥാനമാണ്, ഇതിനെ രക്ഷിക്കണം. പ്രസ്ഥാനമാണ് വലുത്. പാർട്ടിക്കുകീഴിലാണ് എല്ലാവരുമെന്നും അവർ പറഞ്ഞു.

Content Highlights: CPIM Kollam District Secretary that the party will check and take action on karunagappally issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us