'നീതി ലഭിച്ചിട്ടില്ല, ഡ്രൈവർ അർജുൻ ക്രിമിനൽ കേസുകളിലെ പ്രതി' ; ആരോപണം ആവർത്തിച്ച് ബാലഭാസ്ക്കറിൻ്റെ പിതാവ്

ബാലഭാസ്ക്കറിന് നീതി ലഭിച്ചിട്ടില്ലെന്നും മരണത്തിന് പിന്നിൽ സ്വർണകടത്ത് മാഫിയയാണെന്നും കള്ളകടത്ത് മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബാലഭാസ്ക്കറിൻറെ പിതാവ് പറഞ്ഞു.

dot image

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ മരണത്തിൽ ഡ്രൈവർ അർജുന് പങ്കുണ്ടെന്ന് ആരോപിച്ച് പിതാവ് കെ സി ഉണ്ണി. അര്‍ജുന്‍ സ്വര്‍ണം തട്ടിയ കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ആരോപണം. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് അര്‍ജുനെന്നും മുൻപും എടിഎം കവർച്ച ഉൾപ്പടെയുള്ള കേസുകളിൽ ഇയാൾ പ്രതിയാണെന്നും കെ സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ എഎസ്പിക്ക് എതിരെയും ബാലഭാസ്കറിൻ്റെ പിതാവ് ആരോപണം ഉന്നയിച്ചു. കേസ് ഒത്തുതീർക്കുന്നതിനായി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

പരാതി പിൻവലിച്ചാൽ എംഎസിടി കേസ് ഒത്തുതീർക്കാമെന്ന് സിബിഐ എഎസ്പി വാഗ്ദാനം ചെയ്തുവെന്നാണ് ബാലഭാസ്കറിൻ്റെ പിതാവിൻ്റെ ആരോപണം.

ബാലഭാസ്ക്കറിന് നീതി ലഭിച്ചിട്ടില്ലെന്നും മരണത്തിന് പിന്നിൽ സ്വർണകടത്ത് മാഫിയയാണെന്നും കള്ളകടത്ത് മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബാലഭാസ്ക്കറിൻറെ പിതാവ് പറഞ്ഞു.

പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്ന് കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അര്‍ജുന്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണ്.

2018 സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അർജുനും പരിക്കേറ്റിരുന്നു. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് അർജുനായിരുന്നു.

അർജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, പുതിയ കേസിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലാത്തതുകൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പറഞ്ഞു.

content highlight- 'Justice not served, driver Arjun accused in criminal cases'; Balabhaskar's father repeated the allegation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us