'ഇടതുപക്ഷമാണ് ശരി, പാര്‍ട്ടിയ്‌ക്കൊപ്പം ഉറച്ച് നിൽക്കും' ; ഡോ. പി സരിൻ

' പാർലമെന്ററി വ്യാമോഹങ്ങൾ കൊണ്ടുനടക്കുന്ന ആളല്ല താൻ '

dot image

തിരുവനന്തപുരം: പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നതെന്ന് ഡോ. പി സരിൻ. കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് താൻ പാർട്ടിയിലേക്ക് വന്നതെന്നും ഇടതുപക്ഷമാണ് ശരിയെന്നും അതിൽ തന്നെ ഉറച്ച് നിൽകുമെന്നും സരിൻ പറഞ്ഞു.

'പാർട്ടി പ്രവർത്തനത്തിൽ സജീവമായി തുടരും. പാർലമെന്ററി വ്യാമോഹങ്ങൾ കൊണ്ടുനടക്കുന്ന ആളല്ല താൻ അതുകൊണ്ട് തന്നെ ചുമതലകളെ പറ്റി ചിന്തിക്കുന്നില്ല. ജില്ല കമ്മറ്റി അംഗം ആകുമെന്ന് പ്രചരണം പാർട്ടിയെ കുറിച്ച് അറിയാത്തവർ നടത്തുന്നതാണ്. പാർട്ടി മെമ്പർഷിപ്പ് നേടുക പോലും സങ്കീർണമായ കാര്യമാണ്. അതെ കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യം ഉണ്ട്. ഇടത് മനസ്സ് കൊണ്ട് നടന്നയാൾ പൂർണമായും ഇടതുപക്ഷമാകുന്നു. പദവികൾ അല്ല ഉത്തരവാദിത്തം ആണ് താൻ ആസ്വദിക്കുന്നതെന്നും പി സരിൻ പറഞ്ഞു.

2025, 2026 വർഷങ്ങൾ കേരളത്തിന് അതീവ നിർണായകമാണെന്നും കേരളത്തിന്റെ ഭാവിയെ വാർത്തെടുക്കുന്ന വർഷങ്ങളാണിവയെന്നും സരിൻ കൂട്ടിചേർത്തു. പാലക്കാട് ഉപതിരഞ്ഞടുപ്പിലെ തോൽവിയുടെ പശ്ചാതലത്തിലായിരുന്നു പ്രതികരണം.

content highlight- Left is the right choice, will stand firmly with the party' ; Dr. P Sarin

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us