കരുനാഗപ്പള്ളിയിലെ കൈയ്യാങ്കളി; സിപിഐഎം സംസ്ഥാന നേതൃത്വം ഇടപെടും, നാളെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗം

പരസ്യ പ്രതികരണങ്ങളില്‍ നടപടിയ്ക്ക് സാധ്യതയുണ്ട്.

dot image

കൊല്ലം: കരുനാഗപ്പള്ളിയിലെ കൈയ്യാങ്കളിയില്‍ ഇടപെടാന്‍ സിപിഐഎം സംസ്ഥാന നേതൃത്വം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പ്രത്യേക യോഗം നാളെ കൊല്ലത്ത് നടക്കും. പരസ്യ പ്രതികരണങ്ങളില്‍ നടപടിയ്ക്ക് സാധ്യതയുണ്ട്. കരുനാഗപ്പള്ളി കുലശേഖരപുരത്തെ തമ്മില്‍തല്ല് പാര്‍ട്ടിയ്ക്ക് നാണക്കേടായെന്നാണ് വിലയിരുത്തല്‍.

കരുനാഗപ്പള്ളി സിപിഐഎം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് തെരുവിലെത്തിയത്. സമ്മേളനത്തില്‍ പുതിയതായി അവതരിപ്പിച്ച പാനലിനെതിരെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി 'സേവ് സിപിഐഎം' എന്ന പേരില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗം പ്രകടനവുമായി രംഗത്തിറങ്ങിയത്. 'സേവ് സിപിഐഎം' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പ്രതിഷേധ പ്രകടനം നടന്നത്. ഏരിയാ കമ്മിറ്റി ഓഫീസിനുമുന്നില്‍ വലിയ പൊലീസ് സന്നാഹം ഒരുക്കിയിയിരുന്നു.

പ്രതിഷേധം സംഘടിപ്പിച്ചവരില്‍ കൂടുതലും വനിതകളായിരിന്നു. വിഷയത്തില്‍ വളരെ വൈകാരികമായാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തവരുടെ നിലപാട്. മറ്റുചിലരെകൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

Content Highlight: State leadership will intervene in cpim protest at karunagapally

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us