മലപ്പുറം വിവാദ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജിയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്

dot image

കൊച്ചി: ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ മലപ്പുറത്തിനെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി. മുഖ്യമന്ത്രിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജിയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. അഡ്വ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ദി ഹിന്ദുവിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം വിവാദമായിരുന്നു. അഭിമുഖത്തില്‍ മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമായിരുന്നു ചര്‍ച്ചയായത്. പിന്നാലെ പരാമര്‍ശം താന്‍ നടത്തിയതല്ലെന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. പിന്നാലെ അഭിമുഖം നടക്കുന്ന സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന പി ആര്‍ ഏജന്‍സിയാണ് മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം കൈമാറിയതെന്നായിരുന്നു പത്രത്തിന്റെ വിശദീകരണം. എന്നാല്‍ അഭിമുഖത്തിനായി ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും മറുപടി നല്‍കി.

ദി ഹിന്ദു പത്രത്തിന് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എം എല്‍ എ ദേവകുമാറിന്റെ മകനാണ്. അതില്‍ താത്പര്യമുള്ളതുകൊണ്ട് കൂടിയാണ് അഭിമുഖത്തിന് അനുവാദം നല്‍കിയത്. പത്രത്തിലെ ലേഖികക്ക് ഒപ്പം ഒരാള്‍ കൂടി അഭിമുഖ സമയത്ത് ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് പത്രത്തിന്റെ പ്രതിനിധികളാണെന്നാണ് കരുതിയത്. അത് പി ആര്‍ ഏജന്‍സിയുടെ പ്രതിനിധിയാണെന്ന് അറിഞ്ഞത് പിന്നീടാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നതില്‍ പത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight:The petition seeking an inquiry against the Chief Minister was rejected in Malappuram Controversial Reference

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us