അമിത കൂലി ഈടാക്കി, നല്‍കാത്തവരെ ഇറക്കിവിട്ടുവെന്നും പരാതി; ശബരിമലയില്‍ നാല് ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍

അമിത തുക നല്‍കാത്തതിനെ തുടര്‍ന്ന് തീര്‍ത്ഥാടകനെ ഇറക്കി വിട്ടെന്നും പരാതി

dot image

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത കൂലി ആവശ്യപ്പെട്ട നാല് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആളുകളെ ചുമന്നു കൊണ്ടുപോകുന്ന നാല് ഡോളി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഡോളി തൊഴിലാളികള്‍ ആവശ്യപ്പെട്ടു എന്നാരോപിച്ച് ശബരിമല തീർത്ഥാടകർ രംഗത്തെത്തുകയായിരുന്നു. അമിത തുക നല്‍കാത്തതിനെ തുടര്‍ന്ന് തീര്‍ത്ഥാടകനെ ഇറക്കി വിട്ടതായും പരാതി ഉയർന്നു.

ഭക്തരെ സന്നിധാനത്തില്‍ എത്തിച്ച് ദര്‍ശനം കഴിഞ്ഞു തിരിച്ച് പമ്പയില്‍ എത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത് 7,000 രൂപയാണ്. ഇതില്‍ 500 രൂപ ദേവസ്വം ബോര്‍ഡിന്റെ ഡോളി ഫീസാണ്. ബാക്കി 6500 രൂപ ചുമട്ടുകാര്‍ക്കുമാണ്. ഡോളി ഒരു വശത്തേയ്ക്ക് മാത്രമാണെങ്കില്‍ 3,500 രൂപയാണ് ദേവസ്വം നിരക്ക്. ഇതില്‍ 250 രൂപ ദേവസ്വം ഫീസാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ പണം ഈടാക്കുന്നുവെന്നാണ് പരാതി.

Content Highlight: complaint of charging exorbitant fees for dolly in sabarimala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us