തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.
പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിര്‍ദേശത്തിൽ പറയുന്നു. രോഗവാഹികളായ സൂക്ഷ്മജീവികള്‍ വ്യാപിക്കുന്നതിന് ഇത് കാരണമാകുമെന്നും മാർഗ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചു.
Content Highlight: Do not use newspapers to wrap food items