മലപ്പുറം: കേരളത്തിൽ വിനോദസഞ്ചാര സീസൺ സജീവമാകുമ്പോൾ ഒപ്പം ചേർന്ന് കെഎസ്ആർടിസി മലപ്പുറം ഡിപ്പോയും. യാത്രകൾക്കായി തയ്യാറെടുക്കുന്നവർക്ക് ഇനി മലപ്പുറത്ത് നിന്നും നമ്മുടെ സ്വന്തം ആനവണ്ടിയിൽ ചുറ്റിയടിക്കാം. വീണ്ടും വിനോദയാത്ര ഷെഡ്യൂകളുകൾ സംഘടിപ്പിക്കുകയാണ് കെഎസ്ആർടിസി മലപ്പുറം ഡിപ്പോ. ഡിസംബർ ഒന്ന് മുതലുള്ള വിവിധ യാത്രാ ഷെഡ്യൂളുകളാണ് ഡിപ്പോ പ്രഖ്യാപിച്ചിരിക്കുന്നത്.
ഷെഡ്യൂൾ ഇങ്ങനെ
ഡിസംബർ-1
അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറ
പുലർച്ചെ നാലിന് പുറപ്പെടും. ഒരാൾക്ക് 920 രൂപ.
നെല്ലിയാമ്പതി
പുലർച്ചെ അഞ്ചിന് പുറപ്പെടും. ഒരാൾക്ക് 830 രൂപ
ഡിസംബർ-7
മാമലക്കണ്ടം-മൂന്നാർ
പുലർച്ചെ നാലിന് പുറപ്പെടും. ഒരു ഉച്ചഭക്ഷണവും താമസവുമടങ്ങുന്ന ഫാസ്റ്റ് പാസഞ്ചറിലെ രണ്ടുദിവസത്തെ യാത്രയ്ക്ക് 1,680 രൂപ.
നെല്ലിയാമ്പതി
പുലർച്ചെ അഞ്ചിന് പുറപ്പെടും
ഡിസംബർ-8
അതിരപ്പിള്ളി-വാഴച്ചാൽ മാമലക്കണ്ടം
പുലർച്ചെ നാലിന് പുറപ്പെടും
ഡിസംബർ-13
വാഗമൺ-ചെറുതോണി-ഇടുക്കി
രാത്രി ഒൻപതിന് പുറപ്പെടും. ഒരാൾക്ക് 2,870 രൂപ
ഡിസംബർ-14
നെല്ലിയാമ്പതി
പുലർച്ചെ അഞ്ചിന് പുറപ്പെടും
ഡിസംബർ- 15
അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറ
പുലർച്ചെ നാലിന് പുറപ്പെടും
ഡിസംബർ- 20
മറയൂർ-കാന്തല്ലൂർ-മൂന്നാർ
രണ്ടുദിവസത്തെ യാത്ര. രാത്രി ഒൻപതിന് പുറപ്പെടും. 1630 രൂപ
ഡിസംബർ 21
അടവി-ഗവി-പരുന്തുംപാറ
ഏകദിനയാത്ര. 3,000 രൂപ
ഡിസംബർ- 22
നെല്ലിയാമ്പതി
രാവിലെ അഞ്ചിന് പുറപ്പെടും
ഡിസംബർ- 24
അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറ
കണ്ണൂർ പൈതൽമലയിലേക്കുള്ള രണ്ടുദിന ട്രിപ്പ്. പുലർച്ചെ നാലിന് പുറപ്പെടും. 1,110 രൂപ
ഡിസംബർ- 25
നെല്ലിയാമ്പതി
ഡിസംബർ- 26
മാമലക്കണ്ടം-മൂന്നാർ
ഡിസംബർ- 27
വട്ടവട-മൂന്നാർ (രണ്ടുദിനം)
ഡിസംബർ- 28
നെല്ലിയാമ്പതി
ഡിസംബർ- 29
അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറ
ഇത്തവണത്തെ യാത്രക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. കൊച്ചിയിൽ നിന്നുള്ള ആഡംബര കപ്പലിൽ യാത്രചെയ്യാം. ഡിസംബർ 15-നും 24-നും ആണ് ഈ യാത്രയ്ക്കുള്ള ബസ് പുറപ്പെടുന്നത്. 15-ന് നിലമ്പൂർ ഡിപ്പോയിൽ നിന്ന് തുടങ്ങി മലപ്പുറത്തെത്തി യാത്രക്കാരുമായി കൊച്ചിയിലേക്ക്. അതിന് 3990 രൂപയാണ് നിരക്ക്.
ContentHighlights: ksrtc trip schedule