ശബരിമലയിൽ തീർത്ഥാടക പ്രവാഹം; ഇതുവരെയെത്തിയത് കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ

കഴിഞ്ഞ വർഷത്തേക്കാൾ 15 ലക്ഷം രൂപ വരുമാനം വന്നുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി

dot image

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനതിരക്ക് തുടരുന്നു. വെള്ളിയാഴ്ച മാത്രം ശബരിമലയിൽ ദർശനം നടത്തിയത് 82,727 തീർത്ഥാടകരാണ്. ആദ്യത്തെ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ ഇത്തവണ ദർശനം നടത്തി. ആദ്യ 12 ദിവസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപയാണ് ഇത്തവണ വരുമാനം ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 15 ലക്ഷം രൂപ അധിക വരുമാനം ഉണ്ടായെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്പോട്ട് ബുക്കിങ്ങിലും ഇത്തവണ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സന്നിധാനത്ത് നെയ് വിളക്ക് സമർപ്പിക്കാൻ ഇത്തവണ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് മൂന്ന് മണി മുതൽ ദീപാരാധന വരെയാണ് നെയ് വിളക്ക് സമർപ്പിക്കാൻ അവസരം. ഒരു നെയ് വിളക്കിന് 1000 രൂപയാണ് ചാർജ്.

 ഇത്തവണത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളും പ്രശ്നങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചർച്ച നടത്തിയെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. അനാചാരങ്ങൾ അവസാനിപ്പിക്കാൻ നടപടി തുടങ്ങുമെന്നും മഞ്ഞൾപ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും.

അനാചാരങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും അതിനായി ജീവനക്കാരെ നിയമിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചിരുന്നു. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കാര്യങ്ങൾ പഠിച്ചാണ് പൊലീസ് ഇത്തവണ പ്രവർത്തിക്കുന്നതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തിരുന്നു. കുറ്റമറ്റ രീതിയിലാണ് തിരക്ക് നിയന്ത്രിക്കുന്നത്. പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കിൽ ഈ വർഷം 63,01,14111 രൂപ വരുമാനം ലഭിച്ചു. 15,89,12575 രൂപ കൂടുതൽ ലഭിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അറിയിച്ചിരുന്നു.

അതേസമയം, ശബരിമല മാളികപ്പുറം ക്ഷേത്രത്തിനുചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപ്പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് ഒഴിവാക്കണമെന്നും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ആചാരമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഈ വിവരങ്ങൾ ഭക്തരെ അനൗൺസ്‌മെന്റിലൂടെ അറിയിക്കമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് സ്വമേധയാ എടുത്ത ഹർജിയിൽ ഉത്തരവിട്ടിരുന്നു.

content highlight- The flow of pilgrims; Sabarimala is thronged with devotees, more than three and a half lakh pilgrims this year than last year

dot image
To advertise here,contact us
dot image