ക്ഷേമ പെന്‍ഷനിലെ കടന്നുകയറ്റക്കാരെ പിടിക്കാന്‍ സര്‍ക്കാര്‍; സൂക്ഷ്മ പരിശോധന നടത്താന്‍ തീരുമാനം

സോഷ്യല്‍ ഓഡിറ്റിങ്ങിനായി പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്

dot image

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ തിരുത്തലിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ കണ്ടെത്താന്‍ സൂക്ഷ്മ പരിശോധന നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. വാര്‍ഡ് തലത്തിലായിരിക്കും പരിശോധന. സോഷ്യല്‍ ഓഡിറ്റിങ്ങിനായി പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

അനര്‍ഹമായി പെന്‍ഷന്‍ പറ്റുന്നവര്‍ക്കെതിരായ പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ അടക്കം അനഹര്‍മായി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ പട്ടിക പുറത്തു വന്നതോടെയായിരുന്നു പരാതികളുടെ എണ്ണവും വര്‍ധിച്ചത്.

പുതിയ നിര്‍ദേശപ്രകാരം ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും പ്രത്യേക പട്ടിക തയ്യാറാക്കും. വിശദമായ പരിശോധനയ്ക്ക് പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

Content Highlight: Govt to catch intruders in welfare pension; Decision to conduct due diligence

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us