REPORTER LIVATHON: അയ്യൻകുഴിക്കാർ ഇനിയും എത്രനാൾ ശ്വാസം മുട്ടി കഴിയണം?

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ബിപിസിഎല്ലിന്റെയും എച്ച്ഒസിയുടെയും കൂറ്റൻ മതിലുകൾക്കിടയിൽ ദുരിത ജീവിതം നയിക്കുകയാണ് അയ്യൻകുഴി നിവാസികൾ

dot image

കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ബിപിസിഎല്ലിന്റെയും എച്ച്ഒസിയുടെയും കൂറ്റൻ മതിലുകൾക്കിടയിൽ ദുരിത ജീവിതം നയിക്കുകയാണ് അയ്യൻകുഴി നിവാസികൾ. വിഷപ്പുക ശ്വസിച്ച് നിത്യരോഗികളായ അയ്യൻകുഴിക്കാർ ശുദ്ധവായുവിനും വെള്ളത്തിനുമായി നിയമ പോരാട്ടം നടത്താൻ തുടങ്ങിയിട്ട് 35 വർഷമായി. ഭൂമി ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിർദേശവും പാലിക്കപ്പെടുന്നില്ല. പുനരധിവാസമെന്ന ആവശ്യത്തിന് സർക്കാരും കമ്പനികളും ചെവി കൊടുക്കുന്നുമില്ല. അർബുദവും ശ്വാസകോശ രോഗവും ഇവിടുത്തുകാർക്കിടയിൽ വർധിക്കുകയാണ്. പിറന്നുവീഴുന്ന കുഞ്ഞുങ്ങളെയും രോഗങ്ങൾ പിടികൂടുന്നു. അയ്യൻകുഴിക്കാർ ചോദിക്കുന്നു. ഇനിയെത്രനാൾ ഈ വിഷപ്പുക ശ്വസിക്കണം എന്നാണ് റിപ്പോർട്ടർ ടിവിയുടെ ലൈവത്തോൺ ചർച്ച ചെയ്യുന്നത്.

Content Highlights: How long can people in Ayyankuzhi suffer from suffocation?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us