സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ പാലക്കാട് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.
വെള്ളം, കൂമൻ തുടങ്ങിയ സിനിമകളുടെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു മനു പത്മനാഭൻ നായർ. പത്ത് കല്‍പനകള്‍, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.
Content Highlights: Producer Manu Padmanabhan Nair passed away