തൃശൂർ: കേരള ആരോഗ്യ സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ 8 ൽ 7 സീറ്റിലും വിജയിച്ച് കെ എസ് യു - എം എസ് എഫ് മുന്നണി.
മോഡേൺ മെഡിസിൻ വിഭാഗത്തിൽ കൃഷ്ണ പ്രസാദ് (കെ.എസ്.യു), ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ -മുഹമ്മദ് മുസമ്മിൽ (എം എസ് എഫ്),നഴ്സിംഗ് - സനീം ഷാഹിദ് (എം എസ് എഫ്) ഫർമസി ജനറൽ - മുഹമ്മദ് സൂഫിയൻ യു (എം എസ് എഫ്), ഫർമാസി വുമൺ റിസേർവ്ഡ് - സഫാ നസ്രിൻ അഷ്‌റഫ് (എം എസ് എഫ്), മെമ്പർ അദർ സബ്ജെക്ട് -മുഹമ്മദ് അജ്മൽ റോഷൻ (കെ എസ് യു), മെമ്പർ അദർ സബ്ജെക്ട് വുമൺ റിസേർവ്ഡ് -അഹ്സന എൻ (കെ എസ് യു) എന്നിവരാണ് വിജയിച്ചത്.
എസ്എഫ്ഐ ഏകാധിപത്യ കോട്ടകൾ തകരുന്നതിൻ്റെ തുടർച്ചയാണ് ആരോഗ്യ സർവ്വകലാശാല ജനറൽ കൗൺസിൽ ഇലക്ഷൻ ഫലമെന്നും, കെ എസ് യു മുന്നണിയെ പിന്തുണച്ച വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
Content Highlights: UDSF wins university of health sciences general council