'മോനെ വിനോയ് നിന്നെ വിടത്തില്ല'; പൊലീസ് മര്‍ദ്ദനത്തിന് ശേഷം പൊലീസിനെതിരെ ഭീഷണി, കേസെടുത്തു

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുനരധിവാസം വൈകുന്നുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.

dot image

കല്‍പ്പറ്റ: പൊലീസ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീര്‍ പള്ളിവയലിനെതിരെയാണ് കേസെടുത്തത്. കല്‍പറ്റ ഇന്‍സ്‌പെക്ടര്‍ കെ ജെ വിനോയ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജഷീര്‍ പള്ളിവയലിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിനോയ്‌യുടെ ചിത്രവും ദൈവം ആയുസ് തന്നിട്ടുണ്ടേല്‍ സമൂഹ മാധ്യമങ്ങളില്‍ ജഷീര്‍ പങ്കുവെച്ചത്.

തന്നെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവെച്ചത് എന്നാരോപിച്ചാണ് കെ ജെ വിനോയ് പരാതി നല്‍കിയത്. കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുനരധിവാസം വൈകുന്നുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അമല്‍ ജോയ്, ജഷീര്‍ എന്നിവരെയാണ് പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്. അമ്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlights: Case against Youth Congress leader who threatened police officer through social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us