തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനെതിരായ വധഭീഷണിയില്‍ കേസെടുത്ത് പൊലീസ്. നിസാര്‍ കുമ്പിള അടക്കം എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്.
ഭീഷണിപ്പെടുത്തല്‍, കുറ്റകൃത്യം ചെയ്യാനുള്ള പൊതു ഉദ്ദേശ്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റിപ്പോർട്ടർ മാനേജിംഗ് എഡിറ്റർ ആൻ്റോ അഗസ്റ്റിൻ്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിന്റെ ഭാഗമായി നല്‍കിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ റോഷിപാലിനെതിരെ കൊലവിളി നടത്തിയത്. ഇതില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നാണ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചത്.
Content Highlights: Case Registered against Six over Cyber Attack against R Roshipal