തിരുവനന്തപുരം: മഴ കനത്തതോടെ ചോര്‍ന്നൊലിക്കുകയാണ് മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ്. സെക്കന്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റില്‍ മുഴുവന്‍ വെള്ളം കയറിയ നിലയിലാണ്. സീറ്റിലേക്ക് വെള്ളം ചോര്‍ന്നിറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.
മംഗലാപുരത്തുനിന്നും യാത്രയാരംഭിച്ച് തൃക്കരിപ്പൂരില്‍ എത്തുമ്പോഴാണ് ശക്തമായ മഴ പെയ്തത്. ഇതോടെയാണ് ട്രെയിനില്‍ ചോര്‍ച്ചയുണ്ടാകുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പകര്‍ത്തി റെയില്‍വേയുമായി ബന്ധപ്പെട്ടിരുന്നു. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരെത്തി സ്ഥിഗതികള്‍ വിലയിരുത്തി. ശേഷം സെല്ലോ ടേപ്പ് ഒട്ടിച്ചാണ് ചോര്‍ച്ചയടക്കാന്‍ ശ്രമം നടത്തിയത്. വിഷയത്തില്‍ പരിഹാരമായിട്ടില്ല. ഇനിയും മഴ പെയ്താല്‍ എസികോച്ചില്‍ചോര്‍ച്ച വീണ്ടും ശക്തമാകുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.
Content Highlight: Leak in mangalore-trivandrum express as heavy rain continues