വൈദ്യുതി നിരക്ക് വർധിപ്പിക്കുക അല്ലാതെ മറ്റു വഴികളില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് വർധനവിന് കാരണം.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഉപയോക്താക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും വർധനവ് ഉണ്ടാകുക. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് വർധനവിന് കാരണം. വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾക്കു കാരണമാണ്. വൈദ്യുതി നിരക്ക് വർധിപ്പിക്കുക അല്ലാതെ മറ്റു വഴികളില്ലയെന്നും മന്ത്രി പറഞ്ഞു.

റഗുലേറ്ററി കമ്മീഷനാണ് ഇതിനെ സംബന്ധിച്ചുളള അന്തിമ തീരുമാനം എടുക്കുക. കമ്മീഷൻ നൽകുന്ന റിപ്പോർട്ട് വൈകാതെ തന്നെ കെഎസ്ഇബിക്ക് കൈമാറും. അതിനു ശേഷം സർക്കാരുമായുളള ചർച്ച നടക്കുമെന്നും കെ കൃഷ്ണൻകുട്ടി അറിയിച്ചു. യൂണിറ്റിന് ശരാശരി 34 പൈസ വീതം കൂട്ടണമെന്നാണു കെഎസ്ഇബിയുടെ ആവശ്യം.

Content Highlights: Minister K Krishnankutty said that electricity rates may increase in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us