കണ്ണൂര്‍ ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നിയമനടപടിയെന്ന് എ ഡി എം

ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

dot image

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ ഔദ്യോഗികമായ അറിയിപ്പുകള്‍ മാത്രം പിന്തുടരുക. ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി എടുക്കുമെന്നും എ ഡി എം അറിയിച്ചു.

ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗന്‍വാടികള്‍. പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.

തൃശൂര്‍ ജില്ലയിലും കനത്ത മഴയെ തുടര്‍ന്ന് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, മലപ്പുറം ജില്ലകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ കാസര്‍കോഡ് ജില്ലയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷന്‍ സെന്റര്‍, അംഗന്‍വാടി, മദ്രസ തുടങ്ങിയവയ്ക്കും അവധി ബാധകമാണ്. അതേസമയം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 204 മില്ലിമീറ്റര്‍ വരെ ലഭിക്കുമെന്നാണ് സൂചന.

അഞ്ച് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടാണ്.

Content Highlights: No holiday has been announced in Kannur district tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us