വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണോ?; ഇക്കാര്യം ശ്രദ്ധിക്കണം, ഓർമിപ്പിച്ച് നോർക്ക

വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്നാണ് നോർക്ക നൽകുന്ന നിർദേശം

dot image

തിരുവനന്തപുരം: വിദേശയാത്ര നടത്തുന്നവർ ഉറപ്പായും ചെയ്തിരിക്കേണ്ട ഒരുകാര്യം ഓർമപ്പെടുത്തി നോർക്ക. വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്നാണ് നോർക്കയുടെ നിർദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷുറൻസ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

അപ്രതീക്ഷിത ചികിത്സാ ചെലവ്
വിദേശയാത്രയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയിൽ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കവറേജിലൂടെ സഹായിക്കും.
പരിരക്ഷ
ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്‌ളൈറ്റ് റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പാസ്‌പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇൻഷുറൻസ് കവറേജ് സഹായകമാകും.

പോളിസി നിബന്ധനകൾ മനസിലാക്കണം
വയസ്, യാത്രയുടെ കാലയളവ്, ഏതു രാജ്യത്തേക്കാണ് യാത്ര എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. ഇൻഷുറൻസ് പോളിസി എന്തെല്ലാം പരിരക്ഷ നൽകുന്നുണ്ടെന്നു വ്യക്തമായി മനസിലാക്കിയ ശേഷമാവണം എടുക്കേണ്ടത്. നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയുടെ ഹോട്ട്‌ലൈനിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കണം. ഇതിനു പുറമേ, തദ്ദേശീയ പൊലീസ്, എംബസി, ട്രാൻസ്‌പോർട്ടേഷൻ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം.

Content Highlights: NORKA urges those traveling abroad to take travel insurance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us