പാലക്കാട്: ഒ പി ടിക്കറ്റിനായി മണിക്കൂറുകള്‍ ക്യൂ നിന്ന് ദുരിതത്തിലായി രോഗികള്‍. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഒ പി ടിക്കറ്റിനായി രോഗികള്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത്. ഒപി ടിക്കറ്റ് വിതരണം ഉച്ചയ്ക്ക് 12.30 ന് അവസാനിക്കും. എന്നാല്‍ സമയപരിധി അവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കുമ്പോഴും 300ലധികം പേര്‍ ക്യൂവിലാണ്. വയോധികരും കുഞ്ഞുങ്ങളുമായി വന്ന രക്ഷിതാക്കളും ദുരിതം റിപ്പോര്‍ട്ടര്‍ ടിവിയോട് വിവരിച്ചു.
ഇ ഹെല്‍ത്ത് കാര്‍ഡ് സംവിധാനം നടപ്പാക്കുന്നതിനാലാണ് ടിക്കറ്റ് വിതരണം വൈകുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികള്‍ക്ക് UHID കാര്‍ഡ് നിര്‍ബന്ധമാക്കിയത് ഇന്നലെ മുതലാണ്. കൂടുതല്‍ കൗണ്ടറുകളിലൂടെ കാര്‍ഡ് വിതരണം ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റ് വിലവര്‍ധനവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സൂപ്രണ്ടുമായി ചര്‍ച്ചയ്‌ക്കെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ആശുപത്രിക്കകത്ത് മുദ്രാവാക്യം വിളിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.
Content Highlight: Patients queue for hours for OP tickets