പാലക്കാട്: പാലക്കാട് നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബാഗിൽ കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്നായിരുന്നു വിവാദം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയും എൽഡിഎഫ്, ബിജെപി ആരോപണം ഉയർന്നിരുന്നു. സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ക്ക് നീല ട്രോളി ബാഗുമായി എത്തി രാഹുല്‍ മാങ്കൂട്ടത്തിലിൽ മറുപടി നൽകിയിരുന്നു. ട്രോളി ബാഗില്‍ വസ്ത്രങ്ങളാണെന്ന് പറഞ്ഞ രാഹുല്‍ ബാഗ് പൊലീസിന് കൈമാറാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.
പാലക്കാട് കെപിഎം ഹോട്ടലിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധനയും നടന്നിരുന്നു.
Content Highlights: Report of the investigation team that no evidence was found in the blue trolley bag controversy.