ആലപ്പുഴ അപകടം; വാഹനങ്ങളിലെ പരിശോധന ശക്തമാക്കാനൊരുങ്ങി എംവിഡി

സ്കൂൾ ബസുകളുടെ അടക്കം ഫിറ്റ്നസ് പരിശോധിക്കും

dot image

ആലപ്പുഴ: ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിൽ എംബിബിഎസ് വിദ്യാര്‍ത്ഥികൾ മരിച്ചതിനെ തുടർന്ന്

വാഹനങ്ങളിലെ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ വീണ്ടും പരിശോധിക്കുമെന്ന് എംവിഡി അറിയിച്ചു. സ്കൂൾ ബസുകളുടെ അടക്കം ഫിറ്റ്നസ് പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സ്കൂൾ ബസ്സുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം.

തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

content highlight- Alappuzha accident; MVD is ready to strengthen the inspection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us