തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സു പ്രായമുള്ള കുട്ടിയോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. കിടക്കയിൽ മൂത്രമൊഴിച്ചതിൻ്റെ പേരിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെതിരായ കൊടും ക്രൂരത. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് മൂവർക്കുമെതിരെ കേസെടുത്തത്. താല്‍ക്കാലിക ജീവനക്കാരാണ് മൂവരും. പോക്സോ വകുപ്പ് ചുമത്തി.
'കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കരുത്. കര്‍ക്കശമായ നടപടിയിലേക്ക് പോകും. ചെറിയ വീഴ്ച്ചകള്‍ പോലും ഉണ്ടാകാൻ പാടില്ലെന്നതുകൊണ്ടാണ് നടപടികളിലേക്ക് കടന്നത്.', അരുണ്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Cruelty to child in Child Welfare Committee