തോരാമഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

dot image

കോട്ടയം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കാസർകോടും കോഴിക്കോടും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. മലയോര പ്രദേശങ്ങളിൽ മഴ തുടരുകയാണ്. മലപ്പുറത്ത് മിക്കയിടങ്ങളിലും ഇടവിട്ട് ചാറ്റൽ മഴയുണ്ട്. മലയോര മേഖലകളിൽ മഴ തുടരുകയാണ്. തൃശ്ശൂരിൽ മഴയ്ക്ക് ശമനമുണ്ട്. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇന്ന് പുലർച്ചയോടെയാണ് കുറഞ്ഞത്. മഴ കുറഞ്ഞെങ്കിലും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ശബരിമലയിൽ മഴയ്ക്ക് ശമനമുണ്ട്. പമ്പയിൽ ജലനിരപ്പ് സാധാരണ നിലയിലാണ്.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
    നിർദേശങ്ങൾ
  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

Content Highlights: Heavy rain will continue in kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us