'ഇന്നലെ വിളിച്ച് സിനിമക്ക് പോകുമെന്ന് പറഞ്ഞു, പിന്നെ അറിഞ്ഞത് മരണവാര്‍ത്ത'; ശ്രീദീപിൻ്റെ ബന്ധു

ശ്രീദീപിന്റെ വിയോഗത്തില്‍ വിങ്ങി നാട്

dot image

ആലപ്പുഴ: കളര്‍കോട് ബസും കാറും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി ശ്രീദീപിന്റെ വിയോഗത്തില്‍ ഞെട്ടല്‍ മാറിയിട്ടില്ല കുടുംബത്തിനും നാട്ടുകാര്‍ക്കും. ഭാരത് മാതാ സ്‌കൂളിലെ അധ്യാപകനായ വത്സന്‍, അഭിഭാഷകയായ ബിന്ദു എന്നിവരുടെ ഏക മകനാണ് ശ്രീദീപ്. കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോവുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ രാത്രി ഏകദേശം പത്ത് മണിയോടെയാണ് മകന്റെ മരണവിവരം കുടുംബം അറിയുന്നത്.

ശ്രീദീപിന്റെ ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ആലപ്പുഴയിലെത്തിയിരിക്കുന്നത്. നിരവധി പേരാണ് ശ്രീദീപിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു ശ്രീദന്ന് നാട്ടുകാര്‍ പറയുന്നു. അച്ഛനോടൊപ്പം പുറത്തുപോകും വരും എന്നല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. 55 ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രീദീപ് എംബിബിഎസ് പഠനത്തിനായി ആലപ്പുഴയിലെത്തിയത്. പഠനത്തിന് പുറമെ കായികമേഖലയിലും മിടുക്കനായിരുന്നു ശ്രീദീപ്. ഏകമകനെ നഷ്ടപ്പെട്ടതിൻ്റെ ദുഃഖം കുടുംബം എങ്ങനെ താങ്ങുമെന്ന ആകുലതയിലാണ് പ്രദേശവാസികള്‍.

Content Highlight: Kalarkode accident: Friends and neighbours of SreeDeep reacts

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us