പത്തനംതിട്ട: ബുധനാഴ്ച്ച അവിശ്വാസപ്രമേയം നടക്കാനിരിക്കെ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെച്ചു. ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു രമ്യയുമാണ് രാജിവെച്ചത്.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ നടക്കാനിരിക്കെയാണ് രാജി. ബിജെപിയിലെ മൂന്ന് കൗൺസിലർമാർ വിമതരായി നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വമേധയാ എടുത്ത തീരുമാനമായിരുന്നു എന്നും ബിജെപി ജില്ലാ പ്രസിഡന്റ് വിഎസ് സൂരജ് പറഞ്ഞു. പാലക്കാടിന് പുറമെ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം.
Content Highlights: Panthalam municipality chairperson and vice chairperson quits