പാലക്കാട്: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥി ശ്രീദീപ് വത്സൻ്റെ മൃതദേഹം സംസ്‌കരിച്ചു. പാലക്കാട് ശേഖരിപുരത്തുള്ള വീട്ടിൽ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്‌കാരം.
പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മാനത്തിലാണ് സംസ്കാരം നടന്നത്. നാട്ടിലെ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ശ്രീദീപ്. അമ്പത്തിയാഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ഒരു ഡോക്ടറാവനുള്ള ആഗ്രഹവുമായി പാലക്കാട് നിന്ന് ശ്രീദീപ് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയത്.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം.
Content Highlight : Srideep's body was cremated